Asianet News MalayalamAsianet News Malayalam

വാളയാറിൽ കഞ്ചാവ് വേട്ട; ബസില്‍ കടത്തിയ 2 കിലോ കഞ്ചാവ് പിടികൂടി

2 Kg Ganja seized at Palakkad
Author
Palakkad, First Published Jun 26, 2016, 6:56 PM IST

പാലക്കാട്: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ കടത്തിയ രണ്ട് കിലോ കഞ്ചാവ് പാലക്കാട് വാളയാറിൽ എക്സൈസ് സംഘം പിടികൂടി. തൃശ്ശൂർ കണിമംഗലം സ്വദേശി ജയചന്ദ്രനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

പറളി എക്സൈസ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു പിടിയിലായ ജയചന്ദ്രൻ. പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായുരുന്ന കഞ്ചാവ്. പഴനിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂർ കണിമംഗലം ഭാഗത്ത് ചില്ലറ വിൽപ്പനക്കായി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് എക്സൈസ് സംഘം അറിയിച്ചു. നേരത്തെയും ഇയാൾ ക‌ഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.

വാളയാർ വഴി തമിഴ്നാട്ടിൽ നിന്നും ബസിൽ കഞ്ചാവ് കടത്തുന്നത് വ്യാപകമായിട്ടുണ്ട്.എക്സൈസ് പരിശോധന കർശനമാക്കിയതോടെ വ്യത്യസ്തമാർന്ന രീതികളാണ് കടത്തുകാർ ഉപയോഗിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Us:
Download App:
  • android
  • ios