തിരുവനന്തപുരം: മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. കമ്പത്ത് നിന്നും ചെങ്കല്‍ച്ചൂള, പേരൂര്‍ക്കട ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവരവേ കമ്പം സ്വദേശികളായ മുരുകന്‍, കുമരന്‍ എന്നിവരെ ചെങ്കല്‍ച്ചൂള ഹൗസിങ് ബോര്‍ഡ് ജംഗ്ഷനില്‍ വച്ചാണ് പിടികൂടിയത്. ഹോട്ടല്‍ തൊഴിലാളി എന്ന വ്യാജേന ഇവര്‍ പേരൂര്‍ക്കട ഭാഗത്ത് താമസിക്കുകയായിരുന്നു ഇവര്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.