ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് നാഷണല്‍ കോണ്‍ഫറൻസ് പാര്‍ട്ടി പ്രവര്‍ത്തകർ കെല്ലപ്പെട്ടു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരമധ്യത്തിലുള്ള കര്‍ഫലി മൊഹല്ല പ്രദേശത്ത് വെച്ച് ഭീകരര്‍ നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നിൽ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് നാഷണല്‍ കോണ്‍ഫറൻസ് പാര്‍ട്ടി പ്രവര്‍ത്തകർ കെല്ലപ്പെട്ടു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരമധ്യത്തിലുള്ള കര്‍ഫലി മൊഹല്ല പ്രദേശത്ത് വെച്ച് ഭീകരര്‍ നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നിൽ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കാശ്മീര്‍ നഗരത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗ് പൂത്തിയാക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഭീകരരുടെ അക്രമം. അതേ സമയം നാഷണല്‍ കോണ്‍ഫ്രന്‍സിലെ ഷെമീമ ജബ്ബാര്‍ കാഡല്‍ എന്നിവരെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഭീകരര്‍ അക്രമം അഴിച്ചു വിട്ടതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപണവുമായി രംഗത്തെത്തി. എന്‍റെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ഭീകരാക്രമത്തില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു-, അദ്ദേഹം തന്റെ ട്വീറ്ററിൽ കുറിച്ചു.
'രണ്ട് നാഷണല്‍ കോണ്‍ഫ്രൻസ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു; എന്റെ മനസ്സ് അവരുടെ കുടുംബത്തോടും കുട്ടികളെയും ഒര്‍ത്തു വേദനിക്കുന്നു'-; പബ്ലിക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ തെഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗ് ഒക്ടോബര്‍ എട്ടിന് പൂര്‍ത്തിയാകും ഒക്ടോബര്‍ 10,13,16 തീയതികളില്‍ രണ്ടും മുന്നും നാലും ഘട്ട പോളിഗുകളും പൂര്‍ത്തിയാകും. ഒകോടോബര്‍ 20ന് വോട്ടണ്ണൽ നടക്കും.
