കൊച്ചി: പെരുമ്പാവൂരിലെ പാറമട അപകടത്തിൽ മരണം മൂന്നായി. കളമശ്ശേരി സ്വദേശി അഭിജിത്തിന്‍റെ മൃതദേഹവും കണ്ടെത്തി. അപകടത്തിൽപെട്ട രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. വിനായകന്‍, ശ്രാവണ്‍ എന്നിവരുടെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്. കളമശ്ശേരി സ്വദേശികളാണ് ഇവര്‍. 

പാറമടയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകി. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുളള പാറമടയിലാണ് സംഭവം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്