രണ്ട് ഇന്ത്യക്കാരെ കറാച്ചിയിൽ കാണാതായെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നിസാമുദീൻ ദർഗയിലെ മുഖ്യപുരോഹിതൻ ആസിഫ് അലി നിസാമിനെയും മരുമകൻ നാസിം അലി നിസാമിനെയുമാണ് കാണാതായത്. മാർച്ച് എട്ടിനാണ് ഇരുവരും പാക്കിസ്ഥാനിലേക്ക് പോയത്. പാക്കിസ്ഥാൻ സർക്കാരുമായി ഇക്കാര്യം സംസാരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്വിറ്ററിലാണ് സുഷമ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.