പ്ലേ സ്കൂളിൽ രണ്ടു വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി കോൽക്കത്തയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തെ സ്കൂളിലാണ് സംഭവം

കോൽക്കത്ത: പ്ലേ സ്കൂളിൽ രണ്ടു വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി. കോൽക്കത്തയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തെ സ്കൂളിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ചത് ആരെന്നും വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോക്സോ പ്രകാരം പോലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ അമ്മ സ്കൂളിലെത്തിയപ്പോൾ മകൻ കരയുന്നത് കണ്ടു. കുട്ടിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ രക്തക്കറ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകൾ കണ്ടെത്തുകയായിരുന്നു.