കൊച്ചി: എറണാകുളം ഏലൂരില്‍ രണ്ടുവയസ്സുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന്‍ ആദവാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഡേ കെയര്‍ സെന്ററിലെ തുറന്ന കിടന്ന ഗെയ്റ്റിലൂടെ കുട്ടി പുറത്ത് കടക്കുകയായിരുന്നുവെന്നു.പുഴയുടെ കടവിലേക്കിറങ്ങിയ കുട്ടി തെന്നി വീഴുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം.

ഉച്ചയ്ക്ക് രണ്ടരയോടെ ഡേ കെയറിലേക്ക് ചില അതിഥികളെത്തിയിരുന്നു. ഇവർ മടങ്ങിയപ്പോൾ ഗേറ്റ് അടയ്ക്കാൻ മറന്നു. ഇതുവഴി പുറത്തിറങ്ങിയ കുട്ടി 50 മീറ്ററോളം ദൂരെയുള്ള പുഴക്കടവിലേക്ക് ഇറങ്ങുകയായിരുന്നു.