കാസര്‍കോട്: കാസര്‍കോട് മല്‍സ്യബന്ധനത്തിനു പോയ ഇരുപതോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നീലേശ്വരം അഴിത്തലയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പുറപ്പെട്ട ബോട്ടുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ടു കരക്കെത്താന്‍ കഴിയാതെ കിടക്കുന്നത്. ശാന്തമായിരുന്ന കടല്‍ പെട്ടെന്ന് പ്രക്ഷുബ്ദ്ധമായതാണ് മല്‍സ്യ തൊഴിലാളികള്‍ കടലില്‍ കുടുങ്ങാന്‍ ഇടയായത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച മല്‍സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

അഴിത്തലയില്‍ നിന്നും മല്‍സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന സുനിലിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.