രാജസ്ഥാനിലെ പുഷ്കറില്‍ 20 വയസുകാരിയായ ഫ്രഞ്ച് യുവതിയെ കാണാതായി. 

ജയ്പൂർ: രാജസ്ഥാനിലെ പുഷ്കറില്‍ 20 വയസുകാരിയായ ഫ്രഞ്ച് യുവതിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മെയ് 30ന് പുഷ്കറിലെത്തിയ യുവതി ഇവിടെ ഒരു ഹോട്ടലില്‍ താമസിച്ച ശേഷം ജൂണ്‍ ഒന്നിന് ജയ്പൂരിലേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്‌സാണ്ടര്‍ സിഗ്ലെര്‍ ട്വിറ്ററിലൂടെ കഴിഞ്ഞദിവസമാണ് വനിതയെ കാണാനില്ലെന്ന വിവരം അറിയിച്ചത്. 20 വയസ്സുള്ള 5 അടി മൂന്ന് ഇഞ്ച് പൊക്കമുള്ള വനിതയെ ജൂണ്‍ ഒന്നുമുതല്‍ കാണാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ശ്രദ്ധയില്‍പെട്ട രാജസ്ഥാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ഉപയോഗിച്ച മൊബൈല്‍ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. യുവതിയെ ഉടൻ കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. 

Scroll to load tweet…