ബാംഗലൂരു: സ്‌കൂള്‍ പ്രിന്‍സിപ്പലായ നാല്‍പ്പതുകാരിയായ കാമുകി അവഗണിക്കുന്നതില്‍ മനംനൊന്ത് ഇരുപതുകാരന്‍ യുവാവ് ആത്മഹത്യ ശ്രമം. കാമുകി പ്രിന്‍സിപ്പാലായ സ്കൂളിലെ റിസപ്ഷനിസ്റ്റായ തരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ഇരട്ടി പ്രായമുള്ള പ്രിന്‍സിപ്പലുമായി ഇയാളുടെ പ്രണയത്തിന് വര്‍ഷങ്ങള്‍ നീണ്ട പഴക്കമുണ്ട്.
വാട്ട്സ്ആപ്പിലുടെ നിരന്തരം ഇവര്‍ പ്രണയസല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ തരുണിന് 40 കാരിയായ പ്രിന്‍സിപ്പാലിനെ വിവാഹം കഴിക്കണമെന്ന് മോഹം ഉദിച്ചു. കാമുകന്‍റെ അതേ പ്രായത്തില്‍ ഒരു മകളുടെ അമ്മ കൂടിയായ പ്രിന്‍സിപ്പല്‍ എന്നാല്‍ ഇതിന് സമ്മതിച്ചില്ല. സംഗതി രൂക്ഷമായതോടെ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ അയാളുടെ ഫോണ്‍കോളുകള്‍ പ്രധാന അദ്ധ്യാപിക നിരസിക്കുക മാത്രമല്ല വാട്‌സ്ആപ്പില്‍ നിന്നു കൂടി ബ്‌ളോക്ക് ചെയ്തു കളഞ്ഞു.
ബിസിനസ്സുകാരന്‍റെ ഭാര്യയാണ് പ്രിന്‍സിപ്പല്‍. ഭര്‍ത്താവും മകളും മിക്കവാറും ദൂരെയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തരുണ്‍ ഇവരുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അയാളുടെ കൂടെ ബൈക്കില്‍ കറങ്ങാനും ഇടയ്ക്കിടെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരാനുമെല്ലാം പ്രിന്‍സിപ്പലിന് അവസരം കിട്ടിയിരുന്നു.
എന്നാല്‍ വിവാഹത്തിനായി തരുണ്‍ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങിയതോടെ പ്രിന്‍സിപ്പലിന് ബന്ധം ബാദ്ധ്യതയായി മാറി. ഇതോടെയാണ് പയ്യനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കിയത്. ഇതോടെ നിരാശനായ തരുണ്‍ തന്റെ കൈത്തണ്ട മൂന്ന് തവണ മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യശ്രമത്തിന് പോലീസ് കേസ് എടുത്തതായി ബംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
