Asianet News MalayalamAsianet News Malayalam

സെെന്യം ഇറങ്ങാന്‍ വെെകി; ഗുജറാത്ത് കലാപം രൂക്ഷമായെന്ന് വെളിപ്പെടുത്തല്‍

കലാപ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അഹമ്മദാബാദിൽ വെച്ച് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസും  ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അടിയന്തരമായി കൂടിക്കാഴ്ച്ച നടത്തി. ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ആവശ്യമായ വിവരങ്ങൾ അടങ്ങിയ പട്ടിക അപ്പോള്‍ മോദിക്ക് നൽകുകയും ചെയ്തു. സ്ഥിതി നിയന്ത്രിക്കാന്‍ വെെകരുതെന്നും അങ്ങനെയായാൽ എല്ലാം കൈവിട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും സമീറുദ്ദീന്‍ പുസ്തകത്തിൽ പറയുന്നു.

2002 Gujarat riots: Army lost crucial hours waiting for transport, claims retired lieutenant general
Author
Gujarat, First Published Oct 7, 2018, 9:20 AM IST

അഹന്മാദാബാദ്: രാജ്യത്തെ നടുക്കിയ 2002ലെ ഗുജറാത്ത് കലാപത്തില്‍ മരണ നിരക്ക് ഉയർന്നതിനും കലാപം നിയന്ത്രിക്കാൻ സാധിക്കാതാതിനും കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ ലെഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തൽ. ലഫ്റ്റനന്റ് ജനറൽ ആയിരുന്ന സമീർ ഉദ്ദിൻ ഷായാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍മി സ്റ്റാഫ് ഡെപ്യൂട്ടി ചീഫയി വിരമിച്ച സമീര്‍ ഉദ്ദീന്റെ ‘ദ സര്‍ക്കാരി മുസല്‍മാന്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

2002 ഫെബ്രുവരി 28നും ഒന്നിനുമിടയിൽ മോദി സർക്കാരുമായി കൂടിക്കാഴ്ച്ച നടത്താനുള്ള ശ്രമം വിഫലമാകുക മാത്രമല്ല തങ്ങളുടെ നിർണായകമായ ഒരു ദിവസം പൂർണ്ണമായും നഷ്ടമായെന്നും  അദ്ദേഹം ആരോപിച്ചു. കലാപ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അഹമ്മദാബാദിൽ വെച്ച് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസും  ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അടിയന്തരമായി കൂടിക്കാഴ്ച്ച നടത്തി. ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ആവശ്യമായ വിവരങ്ങൾ അടങ്ങിയ പട്ടിക അപ്പോള്‍ മോദിക്ക് നൽകുകയും ചെയ്തു. സ്ഥിതി നിയന്ത്രിക്കാന്‍ വെെകരുതെന്നും അങ്ങനെയായാൽ എല്ലാം കൈവിട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും സമീറുദ്ദീന്‍ പുസ്തകത്തിൽ പറയുന്നു.

 പിറ്റേദിവസം രാവിലെ തന്നെ 7,000ത്തോളം സേനംഗങ്ങൾ അഹമ്മദാബാദില്‍ എത്തി. എന്നാൽ, സർക്കാര്‍ പ്രശ്നബാധിത പ്രദേശത്തേക്ക് എത്താനുള്ള ഗതാതഗ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയില്ല. അന്ന് ആ ആ മണിക്കൂറുകളിൽ നൂറുകണക്കിന് ജീവനുകൾ  പെലിഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകം ഒക്ടോബര്‍ 13ന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍വെച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി  പ്രകാശനം ചെയ്യും.

2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും കലപാത്തിനിടെ നടന്നിരുന്നതായി ഇന്നും ആരോപണങ്ങളുണ്ട്.  
 

Follow Us:
Download App:
  • android
  • ios