അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ ജില്ലാ കോടതി പീഡനക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിനു വിധേയമാക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കാണ് അഹമ്മദ്നഗർ ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. സന്തോഷ് വിഷ്ണു ലോങ്കാർ (36), മംഗേഷ് ദത്താത്രേയ ലോങ്കാർ (30), ദത്താത്രേയ ഷിണ്ഡെ (27) എന്നിവരെയാണ് കേസിൽ കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷിച്ചത്.
2014 ഓഗസ്റ്റ് 24 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർണർ സ്വദേശിനായായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. അതിനീചമായ കൃത്യമാണ് പ്രതികൾ ചെയ്തതെന്ന് വിധിയിൽ ജഡ്ജി സുവർണ കവാലെ നിരീക്ഷിച്ചു.
