ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ് അറിയിച്ചു. പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ സര്‍വേഷ് കുമാര്‍ സിംഗിന്‍റെ മകനാണ് മോഷണ വിവരം പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്. മൊറാദാബാദ് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് സര്‍വേഷ് കുമാര്‍ സിംഗ്. എംപിയുടെ പരാതിയില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലിസ് കേസെടുത്തു.