ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചു . ജഗ്ദൽപൂർ-ഭൂവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത് . വിജയനഗരത്തിൽ കുനേരു സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

ട്രെയിന്‍റെ എഞ്ചിനും 7 കോച്ചുകളും മറിഞ്ഞു . 100ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ജനറല്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും പാളം തെറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഛത്തീസ് ഗ‍ഡിലെ ജഗദല്‍പൂരില്‍ നിന്നും ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കു പോകുകയായിരുന്നു 18448 ഹിരാഖണ്ഡ് എക്സപ്രസ്.