മുംബൈ: മുംബൈയില്‍ ഉണ്ടായിരുന്ന 26 പാകിസ്ഥാന്‍ സ്വദേശികളെ കാണാതായതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മുംബൈയില്‍ പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു-മൂന്നു ആഴ്‌ചകള്‍ക്കിടയിലാണ് 26 പാകിസ്ഥാന്‍ പൗരന്‍മാരെ മുംബൈയില്‍നിന്ന് കാണാതായത്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണ്. മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സേനയാണ് തെരച്ചലിന് നേതൃത്വം നല്‍കുന്നത്. കാണാതയവരില്‍ ജുഹൂവില്‍ പത്തു വര്‍ഷമായി കച്ചവടം നടത്തിവരികയായിരുന്ന ഒരാളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടനയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലുള്ള പാക് പൗരന്‍മാര്‍ മുഖേന ഐ എസ് ഐയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.