സഹായം തേടി ബന്ധുക്കള്‍
ഹൈദരാബാദ്: ഹൈദരാബാദുകാരനെ അമേരിക്കയില്‍ വച്ച് കാണാതായി. 26 കാരനായ മിര്‍സ അഹമ്മദ് അലി ബായിഗിനെയാണ് ജൂലൈ 20 മുതല്‍ കാണാതായത്. സംഭവത്തില്‍ കുടുംബം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുടേയും സഹായം തേടി.
മിര്‍സ അഹമ്മദിന് അമേരിക്കയില്‍ പ്രസിസന്ധികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 2015 ലാണ് ഉപരിപഠനത്തിനായി അമേരിക്കയില്‍ പോയത്. എന്നാല്‍ ജൂലൈ 20ന് വിളിച്ച മിര്‍സ അഹമ്മദ് കഴിഞ്ഞ ആറ് മാസമായി താന്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി അറിയിച്ചിരുന്നു.
എയ്റോനോട്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ഉപരിപഠനത്തിനായാണ് മിര്‍സ അമേരിക്ക തെരഞ്ഞെടുത്തത്. ആദ്യം പെനിസില്‍വാനിയയില്‍ ആയിരുന്നെങ്കിലും പിന്നീട് ന്യൂ ജേഴ്സിയിലേക്ക് മാറുകയായിരുന്നു. 2015 ല്‍ പോയ മിര്‍സ പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
