കുട്ടിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞു പീഡിപ്പിച്ച ശേഷം യുവതിയെ റേഡില്‍ ഉപേക്ഷിച്ചു
ദില്ലി: ദില്ലിയില് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര ബലാത്സംഗം. മൂന്നുവയസുള്ള കുഞ്ഞിനെ ഓടുന്ന കാറില് നിന്നും വലിച്ചെറിഞ്ഞ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് 26കാരിയായ യുവതിയെയും കുഞ്ഞിനെയും കാറില് കയറ്റി കൊണ്ടുപോയി മയക്കി കിടത്തിയാണ് പീഡിപ്പിച്ചത്.
ദില്ലി-ഡറാഡൂണ് ദേശീയ പാതയില് വച്ചാണ് മേത്ത എന്നയാളും സുഹൃത്തുക്കളും യുവതിയെ കൂട്ടബല്താസംഗം ചെയ്തത്. കൂള്ഡ്രിംഗിസില് മയക്കുമരുന്നു കലര്ത്തി യുവതിയെ ബോധരഹിതയാക്കി. യുവതി മയക്കത്തിലായതോടെ കുട്ടിയെ ഓടുന്ന കാറില് നിന്നും പുറത്തേക്കെറിയുകയായിരുന്നുവെന്ന് സിറ്റി എസ്പി ഓംബീര് സിംങ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. റോഡില് വീണ് ഗുരുതരമായ പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാര് ആശുപത്രിയെത്തിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു.
കാറില് വച്ച് കൂട്ട ബലാത്സംഗത്തിനരയാക്കിയ ശേഷം യുവതിയെ സിറ്റിക്ക് പുറത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് സംഘം മുങ്ങി. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
