തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്കിടയില്‍ 2641 ഗുണ്ടകള്‍ അറസ്റ്റിലായതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിറകെയാണ് സംസ്ഥാനത്താകെ ഗുണ്ടകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

1028 പേര്‍ പിടിയിലായ കണ്ണൂര്‍ റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത്. തൃശ്ശൂര്‍‍ റേഞ്ചില്‍ 761ഉം കൊച്ചി റേഞ്ചില്‍ 526ഉം, തിരുവനന്തപുരം റേഞ്ചില്‍ 326 പേരും ഇതുവരെ അറസ്റ്റിലായതായും ഡിജിപി നല്‍കിയ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു. ഗുണ്ടകള്‍ക്കെതിരായ നടപടി വരും ദിവസങ്ങളിലും തുടരും.