ഓൾ ഇന്ത്യ കിസാൻ സഭയുടെ ലോംഗ് മാർച്ചിന് ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ തുടക്കമാകും. 

മുംബൈ: ഓൾ ഇന്ത്യ കിസാൻ സഭയുടെ ലോംഗ് മാർച്ചിന് ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ തുടക്കമാകും. സമരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സംസ്ഥാന സർക്കാർ ഇന്നലെ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോംഗ് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം നടത്തിയ ലോംഗ് മാർച്ചിനെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.