Asianet News MalayalamAsianet News Malayalam

ബുലന്ദ്ഷഹർ ആൾക്കൂട്ട ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് പശു മാസം കണ്ടെത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തടിച്ചു കൂടുകയും പ്രധാന പാത ഉപരോധിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആൾക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ആൾക്കൂട്ടത്തെ ചെറുക്കുന്നതിൽ പ്രതിഷേധിച്ച് ആൾക്കൂട്ടം പൊലീസിന് നേരെ കല്ലെറിയുകും വാഹനങ്ങൾ തീയിടുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വലിയ സംഘർഷമായിരുന്നു മേഖലയിൽ ഉണ്ടായത്. 

3 Arrested In UP Cop Murder
Author
Uttar Pradesh, First Published Dec 4, 2018, 12:51 PM IST

ലക്നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പേരെ കസ്റ്റഡിയിലെടുത്തു. സൈന സ്റ്റേഷന്‍ ഓഫീസറായ  സുബോധ് കുമാര്‍ സിങ് വെടിയേറ്റ് മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 2015-ലെ അഖ്ലാക് വധം അന്വേഷിച്ച ഉ​ദ്യോ​ഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്.  

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ് ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുക്കുന്നത്. പശുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും പൊലീസിന് നേരെയുണ്ടായ അതിക്രമങ്ങളിലുമായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുക്കുന്നത്. രണ്ട് എഫ്ഐആറുകളിലുമായി 27 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ കണ്ടാലറിയാവുന്ന 60 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ സംഭവസ്ഥലത്ത് ഡിജിപിയോട് എത്തിച്ചേരാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. 

അതേസമയം കൊലപാതകം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. 2015ല്‍ ഉത്തർപ്രദേശിലെ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ്. ആദ്യഘട്ടത്തിൽ കല്ലെറിനെ തുടർന്നുണ്ടായ പരിക്കാണ് സുബോധിന്റെ മരണത്തിൽ കലാശിച്ചതെന്നായിരുന്നു നി​ഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ പൊലീസ് വാഹനത്തില്‍നിന്ന് വീഴുന്ന മൊബൈല്‍ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.      

"
 
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് പശു മാസം കണ്ടെത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തടിച്ചു കൂടുകയും പ്രധാന പാത ഉപരോധിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആൾക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ആൾക്കൂട്ടത്തെ ചെറുക്കുന്നതിൽ പ്രതിഷേധിച്ച് ആൾക്കൂട്ടം പൊലീസിന് നേരെ കല്ലെറിയുകും വാഹനങ്ങൾ തീയിടുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വലിയ സംഘർഷമായിരുന്നു മേഖലയിൽ ഉണ്ടായത്. സംഘർഷത്തിൽ സുബോധ് കുമാർ സിങ്ങിനെ കൂടാതെ ഇരുപതുകാരനായ യുവാവും കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് സ്ഥിതി​ഗതികൾ ശാന്തമാണ്. വലി‌യ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്ന്യസിച്ചിരിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.  
 
ഉത്തർ‌പ്രദേശ് രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. യോ​ഗി ആദിത്യനാഥ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ പര്യടനത്തിലാണ്. ഈ സമയത്താണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ നടക്കുന്നത്. ഇതിനെതിരെ കോൺ​ഗ്രസ്സ് പരസ്യവിമർശനയുമായി രം​ഗത്തെത്തിയിരിക്കുകയാണ്. സ്വന്തം നാട്ടിൽ കലാപമുണ്ടാകുമ്പോൾ മറ്റൊരു നാട്ടിൽ പര്യടനത്തിന് പോകുന്ന മുഖ്യമന്ത്രിയാണ് യോ​ഗി ആദിത്യനാഥെന്ന് കോൺ​ഗ്രസ്സ് വിമർശിച്ചു. 

Follow Us:
Download App:
  • android
  • ios