തിരൂരിന് സമീപം പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ്  ഇന്നലെ രാത്രി വെട്ടേറ്റത്.

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകരാണ് ജംഷീറും ആഷിഖും സൽമാനും. എന്നാൽ ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.