വീട്ടിലെത്തിയ പൊലീസ് വാതില്‍ ചവിട്ടി തുറന്നാണ് വീടിനകത്ത് കയറിയത്
ചെന്നൈ: എയര്‍ കണ്ടീഷനറില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു അപകടം. നേരം ഏറെ വൈകിയിട്ടും ആരെയും വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
ചെന്നൈ, കോയമ്പെഡുവിലെ തിരുവള്ളുവര്‍ നഗറിലാണ് കുടുംബം താമസിച്ചിരുന്നത്. 35കാരനായ യുവാവും ഭാര്യയും മകനുമാണ് മരിച്ചത്. വീട്ടിലെത്തിയ പൊലീസ് വാതില്‍ ചവിട്ടി തുറന്നാണ് വീടിനകത്ത് കയറിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കറന്‍റ് ഇല്ലാത്തതിനാല്‍ ഇവര്‍ ഇന്‍വര്‍ട്ടര്‍ ഓണ്‍ ചെയ്തിരുന്നു. അര്‍ദ്ദരാത്രിയോടെ കറന്‍റ് വന്നിരുന്നു. പക്ഷേ ദമ്പതികളും കുട്ടിയും മരിക്കുകയായിരുന്നു. മെയ്യില്‍ ദില്ലിയില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് 10 വയസ്സ് കാരനും 9 വയസ്സുകാരി സഹോദരിയും മരിച്ചിരുന്നു.
