കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം. ലോറി കാറിനു മുകളിലേക്കു മറിഞ്ഞാണ് അപകടം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. 

ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന ടവേരയ്ക്കു മുകളിലേക്കു ലോറി മറിയുകയായിരുന്നു. മരിച്ചവര്‍ വടകര സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. 

കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നേയുള്ളൂ.