നാദാപുരം സര്‍ക്കാര്‍ കോളേജിനായി ഏറ്റെടുത്ത സ്ഥലത്തെ കുന്നിന്‍ചെരുവിലെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സ്‌ഫോടനം. നാദാപുരം നരിപ്പറ്റ സ്വദേശി ലിനീഷ്, പയന്തോട് സ്വദേശി വിവേക്, പയന്തോട് സ്വദേശി ലിനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിനീഷിന്റെ കൈക്കും കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി പി എം പ്രവര്‍ത്തകരാണ്. എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം.