രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന മതചടങ്ങിനിടെ തീപിടുത്തം. മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. 15 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്വാമി ധര്‍മബന്ധുവിന്റെ നേതൃത്വത്തില്‍ രാജ്കോട്ടിലെ പ്രണാലി ഗ്രാമത്തില്‍ സംഘടിപ്പിച്ച 10 ദിവസത്തെ ക്യാമ്പിനിടെയായിരുന്നു സംഭവം. സ്ത്രീകള്‍ക്കായി നിശ്ചയിച്ചിരുന്ന ഭാഗത്ത് പെട്ടെന്ന് തീപിടിച്ചുവെന്നും നിമിഷങ്ങള്‍ക്കകം ഇത് ആളിപ്പടരുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനാ അംഗങ്ങളും ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതപ്പെടുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ പരിപാടിയില്‍ നേരത്തെ പങ്കെടുത്തിരുന്നു. ഇന്നാണ് ക്യാമ്പ് സമാപിക്കേണ്ടിയിരുന്നത്.