ദില്ലി: ദില്ലി മിയാന്‍വാലിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു എഎസ്‌ഐ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ഒരു പൊലീസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ഭൂപേന്ദ്ര,സുഹൃത്ത് അരുണ്‍,എഎസ്‌ഐ വിജയ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അര്‍ദ്ധരാത്രിയില്‍ ഇവര്‍ ഇരുന്നിരുന്ന വാഹനത്തിന് നേരെ ഒരു സംഘം വെടിവയ്ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഭൂപേന്ദ്ര. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
