Asianet News MalayalamAsianet News Malayalam

കേരളത്തില്‍ മൂന്നുലക്ഷം ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിക്കും

3 lakhs toilets to set up soon in kerala
Author
First Published Aug 29, 2016, 4:13 PM IST

മലപ്പുറം: പുതിയതും അറ്റകുറ്റപ്പണി നടത്തുന്നതും അടക്കം 3 ലക്ഷം ശൗചാലയങ്ങള്‍കൂടി സംസ്ഥാനത്ത് നിര്‍മ്മിക്കുന്നു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം നേടുന്നതിനാണിത്. പാലക്കാട് ജില്ലയിലാണ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ശൗചാലയങ്ങല്‍ ഉണ്ടാക്കുന്നത്.

അടുത്ത ഒരു മാസത്തിനുളളില്‍ ശൗചാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപനം  നടത്താനാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണമേഖലളിലും പട്ടണ പ്രദേശങ്ങളിലും ഇതിനായി പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സ്വഛഭാരത് പദ്ധതി വഴി 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പുതിയതായി നിര്‍മ്മിക്കേണ്ടതില്‍ 32,000 എണ്ണം പട്ടണപ്രദേശങ്ങളിലാണ്. 60,000 എണ്ണം അറ്റകുറ്റപ്പണി നടത്തണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശൗചാലയങ്ങള്‍ ആവശ്യമുളള പാലക്കാട്ടാണ്.  25266 എണ്ണം. ഇതില്‍ 4951 എണ്ണം അട്ടപ്പാടിയിലാണ്.  

ശൗചാലയം ഒന്നിന് 15400 രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അട്ടപ്പാടി മേഖലയില്‍ അടക്കം നിര്‍മ്മാണത്തിന് അധിക തുക ആവശ്യമായി വരുന്ന പക്ഷം, എന്‍ജിഒ കളുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആലോചന.

Follow Us:
Download App:
  • android
  • ios