തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മാത്രം 3 പേര്‍ കൂടി മരിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെ പനി മൂലം മരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് പനിമരണം കുറയുന്നില്ല. ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. കാട്ടാക്കട സ്വദേശി 38 വയസ്സുള്ള രമേശ് റാമും വള്ളക്കടവ് സ്വദേശി 24 വസ്സുള്ള നിസാറുമാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി സുഗതനും മരിച്ചു. ആശുപത്രികള്‍ എല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലപ്പുറം വലത്തൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചു. മേനോത്തില്‍ വിജേഷാണ് മരിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോഴും പനി മരണങ്ങള്‍ കൂടുന്നത് ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാഴ്ത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.