ദില്ലി: ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ രക്ഷിക്കാന്‍ പദ്ധതിയിട്ട അനുയായികള്‍ പിടിയില്‍. മൂന്ന് അനുയായികളാണ് പോലീസ് കസ്റ്റഡിയിലായത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തെ കഠിന തടവാണ് ഗുര്‍മീതിന് കോടതി വിധിച്ചത്. കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ വണ്ടി തടഞ്ഞ് പോലീസിനെ ആക്രമിച്ച് ഗുര്‍മീതിനെ രക്ഷിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഗുര്‍മീതിനെ രക്ഷിക്കാനുള്ള അനുയായികളുടെ ശ്രമം പോലീസ് പരാജയപ്പെടുത്തുകയും ഇവരെ കസ്റ്റഡയിലെടുക്കുകയും ചെയ്തു.