കോട്ടയം: ചങ്ങനാശേരിയില്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിന്‍റെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നത്. 

ഒരാഴ്ച മുമ്പായിരുന്നു സംഭവം. കുട്ടിയുടെ അച്ഛനും അമ്മയും പിണങ്ങി രണ്ട് വീട്ടിലായിരുന്നു താമസം. ശനിയാഴ്ച ദിവസങ്ങളില്‍ അച്ഛന്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുകയും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. ഇത്തരത്തില്‍ ഒരാഴ്ച മുമ്പ് ഒരു ശനിയാഴ്ച കുട്ടിയെ വീട്ടിലെത്തിച്ച ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. 

ഇയാളുടെ ഒരു ബന്ധവും കുട്ടിയെ പീഡിപ്പിച്ചു. നഴ്സറി അധ്യാപികയാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ പോസ്കോ നിയമ പ്രകാരം കേസെടുത്തു.