ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ദുരഭിമാനക്കൊലയില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. പത്തനംതിട്ട സ്വദേശിയായ എന്‍ജിനീയര്‍ അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിയേറ്റു മരിച്ചത്.

ജയ്പൂരില്‍ എഞ്ചിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്.

ഭാര്യ മമതയെ കൊണ്ടു പോവാന്‍ ബന്ധുക്കള്‍ നോക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. കൊലപാതത്തെ തുടര്‍ന്ന് പൊലീസ് മമതയുടെ പിതാവിനെ അന്വേഷിക്കുന്നുണ്ട്.