ഇന്നത്തെ ഹര്‍ത്താലില്‍ ഇതുവരെ 32 കെ എസ് ആര്‍ ടി സി ബസുകളാണ് തകര്‍ക്കപ്പെട്ടതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുകയുള്ളൂ

പത്തനംതിട്ട: ശബരിമലയില്‍ നട തുറന്നതോടെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാനായി രണ്ടാം ദിവസവും പ്രതിഷേധവുമായി അയ്യപ്പഭക്ത സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. അതിനിടെ ഇന്ന് ഹര്‍ത്താലില്‍ വ്യാപകമായ തോതില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. രാവിലെ നിരത്തിലിറങ്ങാന്‍ ശ്രമിച്ച ബസുകള്‍ അക്രമത്തിനിരയായി.

ഇന്നത്തെ ഹര്‍ത്താലില്‍ ഇതുവരെ 32 കെ എസ് ആര്‍ ടി സി ബസുകളാണ് തകര്‍ക്കപ്പെട്ടതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു.