റിയാദില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ജിദ്ദ: സൗദിയിലെ 33 ഇന്ത്യന് വിദ്യാര്ത്ഥികള് സ്കൗട്ട്സ് ആന്ഡ് ഗൈഡ്സിനുള്ള രാജ്യപുരസ്കാര് ബഹുമതിക്ക് അര്ഹരായി. റിയാദില് നടന്ന ചടങ്ങില് ഇന്ത്യന് അംബാസഡര് അഹമ്മദ് ജാവേദ് പുരസ്കാരങ്ങള് സമ്മാനിച്ചു.
ദമ്മാം അല് കൊസാമാ ഇന്റര്നാഷണല് സ്കൂളിലെ എട്ട് വിദ്യാര്ത്ഥികള്ക്കും ജിദ്ദ ന്യൂ അല് വുറൂദ് ഇന്റര്നാഷണല് സ്കൂളിലെ 14 വിദ്യാര്ത്ഥികള്ക്കും ഉള്പ്പെടെ 33 വിദ്യാര്ത്ഥികള്ക്കുള്ള പുരസ്കാരമാണ് റിയാദ് ഇന്ത്യന് സ്കൂളില് നടന്ന ചടങ്ങില് വിതരണം ചെയ്തത്. ചടങ്ങില് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ സൗദി രക്ഷാധികാരി കൂടിയായ അംബാസഡര് അഹമ്മദ് ജാവേദിനെ ചീഫ് കമ്മീഷണര് ലായ്ക് അലി ഐദ്രോസ് പേട്രണ് ബാഡ്ജ് നല്കി ആദരിച്ചു.
രാജ്യപുരസ്ക്കര് ലഭിച്ച അല് കൊസാമയിലെയും അല് വുറൂദ് സ്കൂളിലെയും കുട്ടികള് ജപ്പാനില് നടന്ന 23മത് ലോക ജാംബോരിയിലും പങ്കെടുത്തിരുന്നു. അമേരിക്കയില് നടക്കാന് പോകുന്ന 24മത് ജാംബോരിയിലും പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ സ്കൂളിലെ സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് അംഗങ്ങള്.
രാജ്യപുരസ്കാര് ബഹുമതിക്ക് അര്ഹരായ കുട്ടികള് രാഷ്ട്രപതി പുരസ്ക്കാറിനും അര്രായവരാണ്. ഈ പുരസ്ക്കാരം ഡല്ഹിയില് രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങില് വെച്ച് രാഷ്ട്രപതി നേരിട്ട് കുട്ടികള്ക്ക് സമ്മാനിക്കും.
