അക്രമികളിലൊരാള്‍ ഇപ്പോഴും ക്ലബ്ബിനകത്തുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ നൂറ് കണക്കിനാളുകള്‍ ക്ലബ്ബിലുണ്ടായിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 17,000പോലീസുകാരെ വിന്യസിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, തുര്‍ക്കിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.