ഏദന്‍: യെമനിലെ ഏദനില്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തില്‍ 36 പേര്‍ മരിച്ചു. 185ലേറെ പേര്‍ക്ക് പരിക്കേറ്റു. പോരാട്ടം കനത്തതോടെ സൗദി സഖ്യസേന വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്തു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് സഖ്യസേന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യെമനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വിമതര്‍ പിടിച്ചടക്കിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. യുഎഇയുടെ പിന്തുണയോടെ ഏദന്‍ നഗരം പിടിച്ചെടുത്ത വിമതരെ തുരത്താനാണ് സൗദിയുടെ പിന്തുണയോടെ യെമന്‍ സര്‍ക്കാരിന്റെ പ്രത്യാക്രമണം.