സംസ്ഥാനത്തെ മെഡിക്കല്‍ - ദന്തല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയാണ് പുറത്താക്കിയത്. അനധികൃത അവധിയെടുത്തതിനെ തുടര്‍ന്നാണ് നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ ദന്തൽ കോളജുകളിലെ 36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. അനധികൃത അവധി എടുത്തതിനെത്തുടര്‍ന്നാണ് നടപടി. അനധികൃത അവധിയില്‍ പോയവരോട് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അവധി തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പിരിച്ചുവിട്ടത്. 50 ലേറെ ഡോക്ടര്‍മാര്‍ അനധികൃത അവധിയിലാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
