ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത 7 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 38 കാരി അറസ്റ്റിലായി. ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷയറിലെ മില്‍ട്ടണ്‍ കെയ്ന്‍സില്‍ നിന്നുള്ള അമാന്‍ഡ ടോംപ്കിന്‍സ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ 13 കേസ്സുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ വിചാരണ ഇപ്പോള്‍ എയ്ല്‍സ്ബെറി ക്രൗണ്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 16 വയസ്സില്‍ത്താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചിരിക്കുന്നത്. 

ഫെബ്രുവരി ഒന്നിനും 29-നും ഇടയില്‍ നാല് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമാന്‍ഡയ്ക്കെതിരെയുള്ള കേസുകളിലൊന്ന്. ഇവരുമായി പലവട്ടം ലൈംഗിക ബന്ധം പുലര്‍ത്തി. മെയ് ഏഴിന് മൂന്ന് ആണ്‍കുട്ടികളെയും പ്രലോഭിപ്പിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ചു. 

അമാന്‍ഡയ്ക്കെതിരായ കുറ്റം തെളിയിക്കാനായിട്ടില്ലെങ്കിലും, വിചാരണ പുനരാരംഭിക്കുന്നതുവരെ 18 വയസ്സില്‍ത്താഴെയുള്ള ആണ്‍കുട്ടികളുമായി യാതൊരു തരത്തിലും ഇടപെടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ കുറ്റങ്ങള്‍ നിഷേധിച്ചുവെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഫ്രാന്‍സിസ് ഷെരിഡാന്‍ ഫെബ്രുവരി 20-ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.