ദില്ലി: ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ ദില്ലിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടു. കാണാതായവരില്‍ ഭൂരിഭാഗം പേരും ജയിലിലാണെന്ന സൂചനയാണ് മൊസൂള്‍ സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന് കിട്ടിയതെന്ന് സുഷമ സ്വരാജ് ബന്ധുക്കളെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ഏറ്റമുട്ടല്‍ തുടരുന്ന ബാദുഷിലെ ജയിലിലാണ് കാണാതായവര്‍. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇറാഖില്‍ കാണാതായവരിലേറെയും പഞ്ചാബ് സ്വദേശികളാണ് .