മധുര: തമിഴ്നാട്ടിലെ മധുരജില്ലയിലെ തിരുമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. കൊല്ലം ആശാനഗര്‍ വള്ളിമുക്ക് സ്വദേശികളാണ് മരിച്ചത്. ആറ് പേരാണ് ഇവര്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്നത്. നൂര്‍ജഹാന്‍, ഖദീജ, സജീന എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് വണ്ടിയോടിച്ച സജീദ് സലീം മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന ഫാത്തിമ, ഐഷ എന്നീ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുതുരമായ പരിക്കുകളായതിനാല്‍ ഇവരെ മധുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.