മുംബൈ: മുംബൈ ബാന്ദ്രയില്‍ അഞ്ചുനിലകെട്ടിടം തകര്‍ന്നുവീണ് നാല്‌ പേര്‍ മരിച്ചു. ബേരംപാട ചേരിപ്രദേശത്തായാണ് ഉച്ചയ്ക്ക് ഒന്നരയോടെ അഞ്ചുനില കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞ് വീണത്. നാലോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. മൂന്ന് കുട്ടികളെയും ഒരു സ്ത്രീയേയും രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.