Asianet News MalayalamAsianet News Malayalam

ഒാല ഡ്രൈവറെ തട്ടികൊണ്ടുപോയി മർ​ദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തു; നാല് യുവാക്കൾക്കെതിരെ കേസ്

ശ്മശാനത്തിലെ ആളൊഴിഞ്ഞ ഭാ​ഗത്ത് കാർ നിർത്തിയ യുവാക്കൾ സോമശേഖരനോട് പണത്തിന് ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന സോമശേഖരൻ 29,000 രൂപയോളം അക്രമികൾക്ക് നൽകി. 9,000 രൂപ പണമായിട്ടും 20,000 രൂപ പേടിഎം വഴി ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. 

4 men abduct Ola driver fir registered
Author
Bangalore, First Published Dec 3, 2018, 2:54 PM IST

ബംഗളൂരു: ഒാല ഡ്രൈവറെ തട്ടികൊണ്ടുപോയി മർ​ദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തതായി പരാതി. ബം​ഗളൂരുവിലെ                    
അടു​ഗോഡിയിൽനിന്നും ദോമസാന്ദ്രയിലേക്ക് യാത്ര പോകണമെന്നാവശ്യപ്പെട്ട് ഒാല കാർ ബുക്ക് ചെയ്ത നാല് യുവാക്കൾക്കെതിരെയാണ് സോമശേഖർ എന്നയാൾ അടു​ഗോഡി പൊലീസിൽ പരാതി നൽകിയത്. നവംബർ 30 വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് ഏകദേശം 1.30ഒാടെയാണ് ദോമസാന്ദ്രയിലേക്ക് പോകുന്നതിനായി യുവാക്കൾ കാർ ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത പ്രകാരം പോകേണ്ട സ്ഥലത്തുനിന്നും കുറച്ച് അകലെ മാറി വണ്ടി നിർത്താൻ യുവാക്കൾ സോമശേഖറിനോട് ആവശ്യപ്പെട്ടു. ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ സോമശേഖരനെ ക്രൂരമായി മർ​ദ്ദിക്കുകയും കൈയിൽനിന്ന് കാറിന്റെ താക്കോൽ ബലമായി പിടിച്ച് വാങ്ങിക്കുകയും ചെയ്തു.  
 
തുടർന്ന് സോമസേഖരനെ കാറിന്റെ പിൻ സീറ്റിൽ ഇരുത്തി യുവാക്കൾ രാമന​ഗരത്തിനടുത്തെ ശ്മശാനത്തിലേക്ക് പുറപ്പെട്ടു. ശ്മശാനത്തിലെ ആളൊഴിഞ്ഞ ഭാ​ഗത്ത് കാർ നിർത്തിയ യുവാക്കൾ സോമശേഖരനോട് പണത്തിന് ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന സോമശേഖരൻ 29,000 രൂപയോളം അക്രമികൾക്ക് നൽകി. 9,000 രൂപ പണമായിട്ടും 20,000 രൂപ പേടിഎം വഴി ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. 

എന്നാൽ ഇതുകൊണ്ടൊന്നും സോമശേഖരനോടുള്ള ക്രൂരത അവസാനിപ്പിക്കാൻ അക്രമികൾ തയ്യാറായിരുന്നില്ല. വീട്ടിലുള്ള ഭാര്യയെ വീഡിയോ കോൾ ചെയ്യുവാൻ യുവാക്കൾ സോമശേഖരനെ നിർബന്ധിച്ചു. വീഡിയോ കോൾ ചെയ്തതിനുശേഷം ശേഷം ന​ഗ്നയായി നിൽക്കാൻ യുവാക്കൾ ആവശ്യപ്പെട്ട പ്രകാരം സോമശേഖർ ഭാര്യയോട് പറഞ്ഞു. എന്നാൽ ഭാര്യ വിസമ്മതിച്ചതോടെ യുവാക്കൾ സോമശേഖരനെ തല്ലി ചതക്കുകയായിരുന്നു. ഇതുകണ്ട യുവതി യുവാക്കൾ ആവശ്യപ്പെട്ട പ്രകാരം ന​ഗ്നയായി നിന്നു. വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് യുവാക്കൾ ഫോണിൽ സേവ് ചെയ്തു. പിന്നീട് സോമശേഖരനേയും കൂട്ടി യുവാക്കൾ ഒരു ലോഡ്ജിൽ മുറിയെടുത്തു. അവിടെ നിന്നും ബാത്ത്റൂമിൽ പോകണമെന്ന് വ്യാജേന അയാൾ രക്ഷപ്പെടുകയായിരുന്നു. ശേഷം അടു​ഗോഡി പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ യുവാക്കൾക്കെതിരെ തട്ടികൊണ്ടു പോകൽ, ഭീഷണിപ്പെടുത്തുക, സ്ത്രീകളെ അപമാനിക്കുക എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios