നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന്‍ പീഡിപ്പിച്ച് കൊന്നു

ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു. നാടോടി സംഗത്തില്‍ പെട്ട നാല് മാസം പ്രായമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ 21കാരനായ സുനില്‍ പീല്‍ പൊലീസ് കസ്റ്റഡിയിലാണ്.

പുലര്‍ച്ചെ അഞ്ചു മണിയോടെ അച്ഛന്‍റെയും അമ്മയുടെയും കൂടെ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സൈക്കിളിലെത്തിയ പ്രതി എടുത്തുകൊണ്ടുപോയി. 50 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ വച്ച് പീഡനത്തിരയാക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായി പേസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം സുനിലിന്‍റെ പേര് പറയാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു.