മധ്യപ്രദേശിൽ സത്നയിലാണ് സംഭവം ബന്ധു പൊലീസ് പിടിയില്‍
ഭോപ്പാല്: മധ്യപ്രദേശിൽ വീണ്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര ബലാത്സംഗം. ബലാത്സംഗത്തിന് ഇരയായ നാലു വയസുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മധ്യപ്രദേശിൽ സത്നയിലാണ് സംഭവം. ബന്ധുവും അയല്വാസിയുമായ 23 കാരനെ പൊലീസ് പിടികൂടി. മഹേന്ദ്ര എന്നയാളാണ് പിടിയിലായത്.
അഞ്ച് ദിവസം മൂമ്പാണ് മന്ദ്സൗറിൽ ഏഴ് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന് ശ്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ പീഡിപ്പിച്ച പ്രതി കുട്ടിയെ കഴുത്തറുത്തു കൊല്ലാനും ശ്രമിച്ചു. മധ്യപ്രദേശില് എട്ടുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്.
സ്കൂള് വിട്ട് അച്ഛനെ കാത്തുനിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും, കൊലപ്പെടുത്താനായി കത്തികൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. സംഭവത്തില് പ്രതികളായ ആസിഫ്(24), ഇര്ഫാന്(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു
