ഒരാഴ്ച മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിനു പുറത്ത് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ വിവരമറിയിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആേരാപിച്ചു. അതിനിടെ, മൃതദേഹം കിട്ടിയതറിഞ്ഞ് എത്തിയ പൊലീസ് ഉദേ്യാഗസ്ഥനെ ഗ്രാമീണര്‍ കൈയേറ്റം ചെയ്തു. മറ്റ് പൊലീസുകാര്‍ എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 

ഗ്രാമത്തിലെ മന്ത്രവാദിയുമായി ബന്ധപ്പെട്ടവരാണ് ഇതിനു പിന്നിലുള്ളതെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. ഈ സാധ്യത പൊലീസ് തള്ളിയില്ല. എന്നാല്‍,  പെണ്‍കുട്ടിയെ നന്നായി അറിയുന്നവരോ ബന്ധുക്കളോ സംഭവത്തിന് പിന്നിലുണ്ടാവാമെന്നും പൊലീസ് അറിയിച്ചു.