വിവരവകാശ പ്രവര്‍ത്തകന്‍ ഭീമപ്പ ഗഡാഡാണ് ആര്‍ടിഐ സമര്‍പ്പിച്ചത്
ദില്ലി: പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് 48 മാസം പൂര്ത്തിയാക്കിയ നരേന്ദ്ര മോദി ഈ കാലഘട്ടത്തിനിടയ്ക്ക് ആകെ സന്ദര്ശിച്ചത് 50 രാജ്യങ്ങളാണ്. 50 രാജ്യങ്ങള് സന്ദര്ശിക്കാനായി അദ്ദേഹം 41 തവണ ഇന്ത്യയ്ക്ക് പുറത്തേക്ക് പോയി. സന്ദര്ശനത്തിനായി ചിലവാക്കേണ്ടി വന്ന ആകെ തുക 355 കോടി രൂപയാണ്. നാല് വര്ഷത്തെ ഭരണകാലാവധിക്കിടയില് 165 ദിവസങ്ങള് പ്രധാനമന്ത്രി രാജ്യത്തിന് പുറത്താണ് ചിലവഴിച്ചത്.
വിവരാവകാശ പ്രവര്ത്തകന് ഭീമപ്പ ഗഡാഡ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര വിവരങ്ങള് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്പ്പിച്ച ആര് ടി ഐയുടെ മറുപടിയായി ലഭിച്ച രേഖയിലാണ് പ്രസ്തുത വിവരങ്ങള് വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടികള് ഇന്ത്യന് എക്സ്പ്രസ്സാണ് പ്രസിദ്ധീകരിച്ചത്.
പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളില് ഏറ്റവും ചിലവേറിയ യാത്ര 2015 ഏപ്രില് 9നും 15നും ഇടയില് നടത്തിയ ത്രിരാഷ്ട്ര സന്ദര്ശനമാണ്. ഫ്രാന്സ്, ജര്മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ ത്രിരാഷ്ര്ട യാത്രയ്ക്ക് ചിലവായത് 31 കോടി 25 ലക്ഷം രൂപയാണ്. നരേന്ദ്ര മോദിയുടെ ഏറ്റവും ചിലവ് കുറഞ്ഞയാത്ര പ്രധാനമന്ത്രി പദം ഏറ്റെടുത്തകാലത്ത് നടത്തിയ ഭൂട്ടന് സന്ദര്ശനമാണ്. ഇതിനായി ഏകദേശം രണ്ടര കോടി രൂപയാണ് ചിലവ് വന്നത്. 2014 ജൂണ് 15, 16 ദിവസങ്ങളിലായിരുന്നു സന്ദര്ശനം.
പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്ര വിശദാംശങ്ങള് ആവശ്യപ്പെട്ട്
സമര്പ്പിച്ച വിവരാവകാശ അപേക്ഷയില് തനിക്ക് ലഭിച്ച മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ഭീമപ്പ പറയുന്നു. സുരക്ഷ കാരണങ്ങളാല് എസ്പിജിക്കായി ചെലവഴിക്കുന്ന തുക വെളിപ്പെടുത്താനാവില്ലെന്നാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് അദ്ദേഹം പറയുന്നു. എന്നാല് താന് ആഭ്യന്തര യാത്രയ്ക്കായി ചെലവായ തുക മാത്രമാണ് ചോദിച്ചതെന്ന് ഭീമപ്പ പറയുന്നു. ഇത് അറിയാനുളള അവകാശം ജനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
