കോട്ടയം ചങ്ങനാശേരിക്ക് സമീപം വെള്ളാപ്പള്ളിയില്‍ നാല് യുവാക്കള്‍ക്ക് കുത്തേറ്റു. വെള്ളാപ്പള്ളി സ്വദേശികളായ അരുണ്‍, സനീഷ്, പ്രമോദ്, സച്ചു എന്നിവര്‍ക്കാണ് കുത്തേറ്റത്. 

കേസില്‍ പ്രദേശവാസിയായ ഓട്ടോ ഡ്രൈവര്‍ രാജപ്പന്‍ തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായി. വൈകീട്ട് യുവാക്കളും രാജപ്പനും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്കെത്തിയത്. കുത്തേറ്റ നാലുപേരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രതി രാജപ്പന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്.