വെരാവല്‍: തീരദേശവാസികള്‍ക്കും സംസ്ഥാനത്തിനും മറ്റൊരു സന്തോഷവാര്‍ത്ത. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരുള്‍പ്പെട 516 മത്സ്യത്തൊഴിലാളികളുമായി ഗുജറാത്തലെ വെരാവലില്‍ 40 ബോട്ടുകളെത്തി.
തിരുവനന്തപുരം കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നിന്നാണ് വിവരം ലഭ്യമായിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ് ബോട്ടിലുള്ളത്.
ബോട്ടിലുള്ളവരുടെ പേരുവിവരങ്ങള്‍ അല്‍പ്പസമയത്തിനകം കോസ്റ്റ് ഗാര്‍ഡ് ശേഖരിക്കും.ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായവരും ഒരുമാസം മുന്നേ കടലില്‍ അകപ്പെട്ടവരുമാണ് ബോട്ടുകളിലുള്ളതെന്നാണ് വിവരം.
