അഞ്ച് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ശ്രീനഗർ: ജമ്മു കശ്മീരില്‍ തീപിടുത്തം. 40 ഓളം വീടുകള്‍ അഗ്നിക്കിരയായി. ഇന്ന് രാവിലെ ആർ.എസ് പുരയിലാണ് സംഭവം. അഞ്ച് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആർക്കും ആളപായമില്ലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. വീടുകളിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങളെല്ലാം ചത്തൊടുങ്ങി. തീപിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
