താഴത്തെ നിലകളില്‍ വെള്ളം കയറിത്തുടങ്ങിയതോടെയാണ് കുട്ടികളേയും കൊണ്ട് അധ്യാപിക മുകള്‍നിലയിലേക്ക് മാറിയത്. എന്നാല്‍ വെള്ളം വീണ്ടും ഇരച്ചെത്തുകയായിരുന്നു
തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ 400 കുട്ടികളും അധ്യാപികയും കുടുങ്ങിക്കിടക്കുന്നു. വെള്ളം കയറിവന്നതിന് അനുസരിച്ച് ഇവര്‍ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ ആരും എത്താഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപികയും കുടുങ്ങിയ വിവരം മാധ്യമപ്രവര്‍ത്തകയാണ് ട്വീറ്റ് ചെയ്തത്.
കുട്ടികളും അധ്യാപകരും നിലവില്‍ കെട്ടിടത്തിന്റെ പത്താംനിലയിലാണ് ഉള്ളത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്. തുടര്‍ന്ന് കുട്ടികളുമായി ലിന്‍ഡ ജോസഫ് എന്ന അധ്യാപിക പത്താം നിലയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയില്‍ നിന്ന് ഏതാണ്ട് 2 കിലോമീറ്റര്‍ അകലെയാണ് മുരിങ്ങൂര്‍ ധ്യാനകേന്ദ്രമുള്ളത്.
