തലസ്ഥാനമായ കെയ്റോയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള കഫര്‍ അല്‍ ഷെയ്‌ക്കിലാണ് അപകടം നടന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിലൂടെ നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍അറിയിച്ചു. 43 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാനില്ല. ബോട്ട് ഇറ്റലിയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. അമിത ഭാരമാണ് അപകടകാരണം.കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ലിബിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസങ്ങലായി നിരവധിയാളുകള്‍ ഇറ്റലിയിലേക്ക് പലായനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ മെഡിറ്റേറേനിയന്‍ കടല്‍ കടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.